KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: സിനിമ തുടങ്ങുന്നതിന് മുമ്പ്‌ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനില്‍ ദേശീയ പതാക കാണിക്കമെന്നും തിയേറ്ററിലുള്ളവര്‍ ദേശീയഗാനത്തെ എഴുന്നേറ്റ്നിന്ന് ആദരിക്കണമെന്നും വിധിയില്‍ പറയുന്നു.ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും കോടതി ഉത്തരവിട്ടു.

തിയേറ്ററുകളില്‍ കാണിക്കുന്നതിനായി ദേശീയ ഗാനത്തെ വാണിജ്യവത്കരിക്കരുത്. അതില്‍ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ല. വിധി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
Share news

Leave a Reply

Your email address will not be published. Required fields are marked *