KOYILANDY DIARY.COM

The Perfect News Portal

”മെഡി ഫെസ്റ്റ് 2016” മെഗാ മെഡിക്കല്‍ ക്യാമ്പ് ജനുവരി 23ന്

കൊയിലാണ്ടി> കോഴിക്കോട് മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫിസ് കോഴിക്കോട്, തിരുവങ്ങൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2016 ജനുവരി 23ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് പെരുവട്ടൂര്‍ വേണു സ്മാരക ശിശുമന്ദിരത്തില്‍ വച്ച് മെഗാ ഫെസ്റ്റ് 2016 മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്റെ അദ്ധ്യക്ഷതയില്‍ എം..എല്‍.എ കെ.ദാസന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവങ്ങൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി സിന്ധു അവയവദാന സമ്മതപത്രം സമര്‍പ്പിക്കും.

Share news