KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഗുജറാത്തിൽ വെച്ച്  നടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത് ജേതാക്കളായി തിരിച്ചെത്തിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

അഫ്നാൻ മുഹമ്മദ് സെബിൻ (ഹൈജമ്പ്: സ്വർണ്ണം), അമൽ ജിത്ത്.സി.( ലോംഗ്ജമ്പ്: സ്വർണ്ണം), റെമിൻ (ഹൈജമ്പ്: വെങ്കലം), അദ്വൈത് കൃഷ്ണ (ലേംഗ് ജമ്പ്: വെങ്കലം), ആകാശ്.എം.( 400 മീ: വെങ്കലം), വൈശാഖ്. യു.എം(200 മീ: സ്വർണ്ണം), പൂർവ്വ വിദ്യാർത്ഥികളായ അതുൽ ജെ.എം.( ട്രിപ്പിൾ ജമ്പ്: സ്വർണ്ണം), കൃപേഷ്.ടി.വി (100 മീ. സ്വർണ്ണം), ഗോകുൽ കഷ്ണ (ജാവ്ലിൻ: വെങ്കലം) എന്നിവർക്കാണ് സ്വീകരണം നൽകിയത്.

പി.ടി.എ. പ്രസിഡണ്ട് ഗോപിനാഥ്, കെ.ഗീതാനന്ദൻ, എം.പുഷ്പ, പ്രിൻസിപ്പൽ പി.രാജലക്ഷ്മി, ഹെഡ്മാസ്റ്റർ മംഗളദാസ്, ശിവൻ കക്കാട്, ഹർഷകുമാർ, പി.ജമാൽ, ഷിജിൻ, സുരേഷ് ഉണ്ണി, നിധിൻ കണ്ണോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *