പിഷാരികാവിലമ്മയുടെ മുന്നിൽ പാണ്ടിമേള പെരുക്കം നാദവിസ്മയം തീർത്തു


കൊയിലാണ്ടി: പിഷാരികാവിലമ്മയുടെ മുന്നിൽ പെരുവനത്തിൻ്റെ പാണ്ടിമേള പെരുക്കം നാദവിസ്മയം തീർത്തു. ചെറിയ വിളക്ക് ദിവസം വൈകുന്നേരം നടന്ന കാഴ്ചശീവേലി കണ്ട് ആത്മസായൂജ്യമടഞ്ഞ് ഭക്തജനങ്ങൾ കൊല്ലം പിഷാരികാവിൽ ആദ്യമായാണ് വാദ്യകുലപതി എത്തുന്നത്. നിരവധി വാദ്യ ആസ്വാദകർ പെരുവന ത്തിൻ്റ മേളപ്പെരുക്കം നേരിൽ കാണാനെത്തിയത്.

വാദ്യപ്രേമികൾക്ക് .ഞായറാഴ്‌ച അവധി ദിവസമായതിനാൽ വൈകീട്ടെത്തെ കാഴ്ചശീവേലി ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിചേർന്നത്. കേരളത്തിൻ്റെ പുരാതന ചെണ്ടമേളമായ പാണ്ടിമേളം. ഇലത്താളം, കൊമ്പ്, കുറുംകുഴൽ, ഇവയാണ് ഇതിലെ പ്രധാന വാദ്യങ്ങൾ ക്ഷേത്രത്തിന് പുറത്താണ് ഈ മേളം കൊട്ടുക. നുറ് കണക്കിന് വാദ്യ പ്രേമികൾ പാണ്ടിമേളം ആസ്വദിക്കാനെത്തി നെറ്റിപ്പട്ടം പിടിയാനയടക്കം കരിവീരൻമാരും മുത്തുകുടയും, ആലവട്ടവും ,വെഞ്ചാമരവും കാഴ്ചശീവേലി എഴുന്നള്ളിപ്പിന് മിഴിവേകി.


