പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷൈജു ജാമ്യത്തിലിറങ്ങി
കൊയിലാണ്ടി: പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷൈജു ജാമ്യത്തിലിറങ്ങി. മകൻ്റെ ചികൽസക്ക് വേണ്ടി താലൂക്ക് ആശുപത്രിയിലെത്തി ജയിലിലായ ഉള്ള്യേരി അരിമ്പ മലയിൽ ഷൈജുവാണ് 10 ദിവസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയത്.ബി.ജെ.പി.
ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 3.30 ഓടെ മകന് കടുത്ത പനിയെ തുടർന്നാണ് ഷൈജു ആശുപത്രിയിലെത്തിയത്. എന്നാൽ 6.30 ഓടെയാണ് ചികിൽസ ലഭിച്ചത്. ഇതിനിടയിൽ വാക്ക് തർക്കമുണ്ടാകുകയും ഷൈജു ആശുപത്രിയിലെ സംഭവങ്ങൾ ഫെയ്സ് ബുക്കിൽ ലൈവിടുകയായിരുന്നു. എന്നാൽ അഞ്ച് ദിവസത്തിനു ശേഷമാണ് കൊയിലാണ്ടി പോലീസ് എത്തി കംപ്ലയ്ന്റ് ഉണ്ടെന്നും സ്റ്റേഷനിൽ എത്തണമെന്നും ആവശ്യപ്പെട്ടത്. സ്റ്റേഷനിലെത്തിയ ഷൈജുവിനെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്നു. ഡ്യൂട്ടി ഡോക്ടറും പോലീസും ഒത്തുകളിച്ചാണ് നിരപരാധിയായ തന്നെ ജയിലടച്ചതെന്ന് ഷൈജു പറഞ്ഞു. ഡോക്ടറെ ചീത്ത വിളിച്ചിട്ടില്ലെന്നും ഷൈജു പറഞ്ഞു. എസ്.ഐ.വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് ഷൈജു പറഞ്ഞു. കഴിഞ്ഞ ദിവസം ഷൈജുവിന്റെ കുടുംബം ജില്ലാ കലക്ടർ വി.സാംബശിവറാവുവിന് പരാതി നൽകിയിരുന്നു. ഇതെ തുടർന്ന് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരു ന്നു. ജില്ലാ കലക്ടറിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് ഷൈജു പറഞ്ഞു. ഇന്ന് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഷൈജുവിന്റെ സംഭവം ചർച്ചയാകും.




