ഡയാലിസിസ് സെന്ററിനായി ജനകീയ ധനസമാഹരണം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിനായി ജനകീയ ധനസമാഹരണം നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 9 മിഷനുകളിലായി 1 ഷിഫ്റ്റിൽ 18 പേർക്കാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. അത് 3 ഷിഫ്റ്റുകളിലായി 60 പേർക്ക് സൗകര്യമൊരുക്കുന്നതിനായി വർഷത്തിൽ ഒരു കോടി രൂപയിൽ അധികം ചിലവ് വരും. ഇതിന് ഇൻഷുറൻസ് തുകയും നഗരസഭ വെക്കുന്ന ഫണ്ടും മതിയാകാതെ വരുന്നു. ഇതിന്റെ ഭാഗമായി ഡയാലിസിസ് സെന്റർ 3 ഷിഫ്റ്റുകളിലായി നടത്തുന്നതിന് ജനകീയ ധനസമാഹരണം കൂടിയേ കഴിയുകയുള്ളൂ.

മെയ് 6, 7, 8 തിയ്യതികളിലായി ജനകീയ ധനസമാഹരണം നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം കാനത്തിൽ ജമീല MLA ഉത്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച് നടന്ന യോഗത്തില് ചെയർ പേഴ്സൺ കെ.പി. സുധ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ. എ. കെ. ദാസൻ, നഗരസഭ ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ. രാഷ്ടീയ പാർട്ടി പ്രതിനിധികൾ HMC അംഗങ്ങൾ, ആശാ വർക്കർമാർ മറ്റ് സന്നദ്ധ സംഘടനാ പ്രവര്ത്തകർ തുടങ്ങിയവർ സംസാരിച്ചു.


കാനത്തിൽ ജമീല എം.എൽ.എ. (ചെയർമാന്), നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ (വർക്കിംഗ് ചെയർമാൻ), കെ. ദാസൻ (ജനറൽ കൺവീനർ), ആശുപത്രി സുപ്രണ്ട് ഡോ: ഷില ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 301 അംഗ കമ്മറ്റി രൂപികരിച്ചു. ഏപ്രിൽ 25 നുള്ളിൽ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിക്കുന്നതിനും . ഏപ്രിൽ 30 നുള്ളിൽ വാർഡ് തല കമ്മറ്റി രൂപീകരിക്കുന്നതിനും മെയ് 6, 7, 8 തിയ്യതികളിൽ വീടുകൾ കയറി ജകീയ ധനസമാഹരണം നടത്തുന്നതിനും യോഗം തീരുമനിച്ചു.


