ടി.എം. കുഞ്ഞിരാമൻ നായർ അനുസ്മരണം നടത്തി


ടി.എം. കുഞ്ഞിരാമൻ നായർ അനുസ്മരണം: കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമ വാർഷികം ആചരിച്ചു. ചിങ്ങപുരത്തെ അദ്ധേഹത്തിന്റെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി ഇ.കെ. വിജയൻ MLA ഉദ്ഘാടനം ചെയ്തു. സ്മൃതി മണ്ഡപത്തിൽ മണ്ഡലം സിക്രട്ടറി എസ്. സുനിൽ മോഹൻ പതാക ഉയർത്തി.

അനുസ്മരണ സമ്മേളത്തിൽ സി.പി.ഐ. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ, ഇ.കെ. അജിത്ത്, കെ.ടി കല്യാണി, കെ. സന്തോഷ്, കെ. ശശിധരൻ, എൻ. ശ്രീധരൻ, ബി. ദർശിത്ത് എന്നിവർ സംസാരിച്ചു.


