KOYILANDY DIARY.COM

The Perfect News Portal

ജ്യോതിസ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ പൂതവിളയാട്ടവും തിരുവാതിര ആഘോഷവും നടന്നു. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേറിട്ട ആഘോഷ പരിപാടികള്‍ കന്മന ശ്രീധരന്‍ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. ജ്യോതിസ്സ് പ്രസിഡന്റ് എന്‍.വി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

ഡോക്ടറേറ്റ് നേടി നാടിന്റെ അഭിമാനമായ എന്‍.വി. സദാനന്ദന് യു.കെ. രാഘവന്‍ പൗരാവലിയുടെ പുരസ്‌കാര സമര്‍പ്പിച്ചു. രാധാകൃഷ്ണന്‍ ആര്‍ദ്രം, രാമചന്ദ്രന്‍ മണാട്ട്, വി.ശിവദാസന്‍, വി.പങ്കജം, സുശീല സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് സ്‌നേഹതീരം ചേലിയയിലെ കലാകാരികള്‍ പുഷ്പലതാ രാജീവിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിരക്കളി, സുനില്‍ തിരുവങ്ങൂരും സംഘവും അവതരിപ്പിച്ച രാഗസദസ്സ്, എന്‍.പി.ലജ്‌ന (ഷോളി) അവതരിപ്പിച്ച നൃത്തസന്ധ്യ, റിഥം ഫ്‌ളൈയിങ്ങ് ഫീറ്റ് അവതരിപ്പിച്ച ഡാന്‍സ് മാജിക്ക്, സ്‌കൂള്‍ കലോത്സവപ്രതിഭ അഭിനവിന്റെ മിമിക്രി, ആയിഷ ബീവിയുടെ മാപ്പിളപ്പാട്ട്, മഹേഷ് മാധവന്‍ കൊളക്കാട് അവതരിപ്പിച്ച ചിരിപ്പാട്ട് തമാശകള്‍,  തുടങ്ങി വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *