ജയസൂര്യക്ക് ഷൂട്ടിങിനിടെ പരുക്ക്
        നടന് ജയസൂര്യക്ക് ഷൂട്ടിങിനിടെ പരുക്ക്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റര്‍ വി പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യക്ക് പരുക്കേറ്റത്.
മലപ്പുറം തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു സംഭവം. വലതു കാലിനാണ് പരുക്ക്. ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്കി. ഒരാഴ്ചത്തേക്ക് വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നീട്ടി. പരുക്ക് സാരമല്ലെന്നാണ് വിവരം.



                        
