KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വോട്ടർപട്ടികയിൽ ക്രമക്കേടെന്ന് ആരോപണം: സെക്രട്ടറിക്കെതിരെ ബി.ജെ.പി. പരാതി നൽകി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം. ബി.ജെ.പി വരണാധികാരിക്കെതിരെ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ പക്ഷപാതപരമായ നടപടികൾക്കെതിരെയാണ് ജില്ലാകലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കൊയിലാണ്ടി നിയോജമണ്ഡലം കമ്മറ്റിയാണ് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി സ്ഥിരതാമസമല്ലാത്തവരുടെ വോട്ടുകൾ പോലും വോട്ടേഴ്സ് ലിസ്റ്റിൽ നിലനിർത്തുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനമെന്ന് ഇവർ ആരോപിക്കുന്നു.

ഉദ്യോഗസ്ഥൻ ഭരണകക്ഷി യൂണിയനിലെ സജീവ പ്രവർത്തകനാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. പഞ്ചായത്ത് ഓഫീസ് പാർട്ടി ഓഫീസാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി മുന്നിട്ടിറങ്ങുമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ്, വി.കെ. ഉണ്ണികൃഷ്ണൻ, അഡ്വ. വി. സത്യൻ തുടങ്ങിയവർ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *