ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാരഥി തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. യുവ സാഹിത്യകാരി വിനീത മണാട്ട് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചുമർചിത്ര കലാകാരന്മാരായ പി.കെ. അനിൽകുമാർ, ടി.കെ. മനീഷ്, 3D ആനിമേഷൻ കലാകാരൻ സൂരജ്കുമാർ ചേലിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടി.കെ.സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.എസ്. ശുഭരാജ്, കെ.ടി. ജിതിൻകുമാർ, കെ.ലാലു, എന്നിവർ സംസാരിച്ചു.

