ചതുപ്പുനിലം മണ്ണിട്ടു നികത്തുന്നത് കര്‍ഷക സംഘം തടഞ്ഞു

ഫറോക്ക് : ചെറുവണ്ണൂര്‍ ചെറൂക്ക പറമ്പിനു സമീപം ചതുപ്പുനിലം മണ്ണിട്ടു നികത്തുന്നത് കര്‍ഷക സംഘം തടഞ്ഞു. മലബാര്‍ മറീന കണ്വന്ഷന് സെന്ററിനും റെയില്‍പ്പാളത്തിനുമിടയില്‍ ഒന്നര ഏക്കറോളം വെള്ളം നിന്നിരുന്ന ചതുപ്പ്നിലമാണ് ചെമ്മണ്ണിട്ടു നികത്തി കൊണ്ടിരുന്നത് പ്രദേശത്തെ കര്‍ഷക സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞത്. പരാതിയെ തുടര്‍ന്നു ചെറുവണ്ണൂര്‍ നല്ലളം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തയെങ്കിലും മണ്ണുമായെത്തിയ വാഹനം കടന്നു കളഞ്ഞു.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വരള്‍ച്ചക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്തെ നീരുറവ ഇല്ലതാക്കും വിധത്തില്‍ ഭൂ – മണ്ണ് മാഫിയകളുടെ കൂട്ടുകെട്ടില്‍ നിലം നികത്താന്‍ തുടങ്ങിയത്. വില്ലേജിലെ ഭൂ രേഖ പ്രകാരം സര്‍വ്വെ നമ്പര്‍ 140ലുള്ള ഈ സ്ഥലം നിലമാണ്. ഇതിനാല്‍ ഭൂ ഉടമകള്‍ക്കെതിരെ നോട്ടീസ് നല്കി നടപടി സ്വീകരിക്കുമെന്നു ചെറുവണ്ണൂര്‍ – നല്ലളം വില്ലേജ് ഓഫീസര്‍ പി.എം റഹീം പറഞ്ഞു. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ആര്.ഡി.ഒ എന്നിവര്‍ക്ക് കര്‍ഷക സംഘം പരാതി നല്‍കിയിട്ടുണ്ട്.
കാനങ്ങാട്ട് സോമന്, കെ.അബ്ദു, കെ.നസീബ് എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണിടുന്നത് തടഞ്ഞത്.

