കോവിഡ് പ്രതിരോധത്തിന് കോസ്റ്റൽ പോലീസിൻ്റെ കൈതാങ്ങ്
കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസിന് ”നന്മ ഡോക്ടേഴ്സ് ഡസ്ക് ” നൽകിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ (സാനിറ്റൈസർ, മാസ്ക്, ഹാൻഡ് വാഷ്) മത്സ്യതൊഴിലാളികൾക്കും മറ്റ് അനുബന്ധ തൊഴിലാളികൾക്കും വിതരണം ചെയ്തു. കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ വെച്ച് എലത്തൂർ കോസ്റ്റൽ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രജിത പി, കൊയിലാണ്ടി നഗരസഭ കൗൺസിലർ വി.പി. ഇബ്രാംഹിംകുട്ടിക്ക് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ. രഘു, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി ഓർഗനൈസർ യു.കെ. രാജൻ, എച്ച്.എം. എസ്. പ്രതിനിധി പി.പി. സന്തോഷ്, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പുരുഷോത്തമൻ, പി.കെ. അഭിലാഷ്, പി.കെ. സന്തോഷ്, കോസ്റ്റൽ പോലീസ് സേനാംഗങ്ങളായ ബിജു, പ്രജീഷ്, ലിബീഷ് എന്നിവർ സംബന്ധിച്ചു.

