കൊല്ലം പിഷാരികാവിൽ പുതിയ അഡ്മിനിസ്ട്രേട്ടറെ നിയമിക്കണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രഭരണം കാര്യക്ഷമമാക്കാന്‍ പ്രാപ്തനായ ഒരു അഡ്മിനിസ്ട്രേട്ടറെ നിയമിക്കണമെന്ന് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. കൊല്ലം ചിറയുടെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.ആര്. ഉണ്ണികൃഷ്ണന് നായര്‍, ഇ.എസ്. രാജന്, കെ. ഉണ്ണികൃഷ്ണന്, എന്‍. പുഷ്പരാജ്, കെ.പി. ബാബു, കെ.രാഘവന്, സുധീഷ്, ശശീന്ദ്രന്, ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.വി. സുധാകരന് (പ്രസി.), വി.വി. ബാലന് (വൈസ് പ്രസി.), അഡ്വ. ടി.കെ. രാധാകൃഷ്ണന് (ജന. സെക്ര), എന്‍.വി. വത്സന്, വി.എം. രൂപേഷ് കുമാര്‍ (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
