കൊയിലാണ്ടി സബ്ബ് റജിസ്ട്രാർ ഓഫീസിൽ ഒറ്റതവണ തീർപ്പാക്കൽ മെഗാ അദാലത്ത് 25ന്

കൊയിലാണ്ടി: ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതു സംബന്ധിച്ച് ഒറ്റതവണ തീർപ്പാക്കൽ നടപടി യുടെ ഭാഗമായി കൊയിലാണ്ടി സബ്ബ് റജിസ്ട്രാർ ഓഫീസിൽ മെഗാ അദാലത്ത് നടത്തുന്നു. 2010 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കാണ് ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
2017 മാർച്ച് 25ന് നടക്കുന്ന അദാലത്തിൽ പണമടക്കുന്നതിന് പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ടെന്ന് സബ്ബ് റജിസ്ട്രാർ അറിയിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി റവന്യൂ റിക്കവറി നടപടികളിൽ നിന്നും മുക്തരാവണമെന്ന് സബ്ബ് രജിസ്ട്രാർ അറിയിച്ചു.

