KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കൊയിലാണ്ടി:  നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 12-ാം വാഡിൽ റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന 4 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കാസർഗോഡ് ‌ ജില്ലയിലെ ജോലി സ്ഥലത്ത്‌ നിന്ന് വന്ന കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ചിരുന്നു.

12-ാം വാർഡിൽ ഇതോടെ 3 കേസുകളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്തത്. കുട്ടിയോടൊപ്പം അമ്മയേയും മുക്കം എൻ.ഐ.ടി. ആശുപത്രിയിലേക്ക്  മാറ്റിയിരിക്കുകയാണ്. 20ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ്  കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *