കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കൂട്ട സത്യാഗ്രഹം നടത്തി
പയ്യോളി: നിയമനാംഗീകാര നിരോധനത്തിനെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മേലടി ഉപജില്ലാ കമ്മിറ്റി മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ജി.പി. സുധീർ അധ്യക്ഷനായി. സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ, റവന്യൂ ജില്ല പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത്, എം.കെ. കുഞ്ഞമ്മദ്, ഇ. സുരേഷ്ബാബു, പി. സുനിത, ടി.സി. സുജയ, ഇ.കെ. മുഹമ്മദ് ബഷീർ, ടി. സതീഷ്ബാബു, ആർ.പി. ഷോഭിദ് എന്നിവർ സംസാരിച്ചു. പ്രകടനവും നടത്തി.