കേരളോത്സവം കായിക മൽസരങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായികമത്സരങ്ങൽക്ക് തുടക്കമായി. സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന ഫുട്‌ബോൾ ടൂർണമെന്റ് നഗരസഭ കൗൺസിലർ ടി.പി രാമദാസ് ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 14 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാട് വിജയികളായി. എൽ.എസ് ഋഷിദാസ് സ്വാഗതവും, പി.പി സത്യൻ നന്ദിയും പറഞ്ഞു.
