കാവുംവട്ടം എടച്ചംപുറത്ത് മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാവുംവട്ടം എടച്ചംപുറത്ത് മീത്തൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കെ.ദാസൻ എം.എ ൽ.എ. നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും, നഗരസഭയുടെ ഫണ്ടുമുൾപ്പെടെ 20 ലക്ഷം രൂപ ചിലവാക്കിയാണ് 40 കുടുംബൾക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്.
നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ഭാസ്കരൻ, നഗരസഭാംഗം എൻ.എസ്. സീന, പി.വി.മാധവൻ, ഗുണഭോക്ത കമ്മിറ്റി കൺവീനർ ഇ.പി.നിധീഷ് എന്നിവർ സന്നിഹിതരായിരുന്നു.

