ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ: കൊട്ടിയൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തിൽ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച് തകർന്നു. ഗൂഡല്ലൂർ സ്വദേശിയായ സിബി(13)യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. മാനന്തവാടി ഭാഗത്തുനിന്നും വരികയായിരുന്നു ബസിലാണ് കുട്ടി യാത്ര ചെയ്തിരുന്നത്.

