ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട് വിളിച്ചോളൂ.. ലൈബ്രറിയുമായി DYFI പ്രവർത്തകർ വീട്ടുപടിക്കലെത്തും

കൊയിലാണ്ടി: ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട് വിളിച്ചോളൂ… ലൈബ്രറിയുമായി DYFI പ്രവർത്തകർ വീട്ടുപടിക്കലെത്തും.. കോവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞിരിക്കുന്നവർക്ക് ഡിവൈഎഫ്ഐ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടുപടിക്കൽ ലൈബ്രറിയുമായെത്തും. കൊല്ലം ജനശക്തി ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറിയിൽ അംഗങ്ങളായ പ്രദേശത്തെ വീടുകളിലാണ് പുസ്തകങ്ങൾ എത്തിച്ച് തുടങ്ങിയത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ ആളുകൾക്ക് ഇതൊരു സമാശ്വാസമായിരിക്കുകയാണ്.
‘ഒരുവിളിപ്പാടകലെ’ എന്നസന്ദേശം ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ പുസ്തക വിതരണ മുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. പുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകാം എന്ന വാട്ട്സപ്പ് സന്ദേശവും കോൺടാക്റ്റ് നമ്പറും നൽകിയതോടെ വായനക്കാരുടെ വിളി തുടങ്ങിയിട്ടുണ്ട്. പ്രനീഷ്, അശ്വതി, സുജേഷ്, അനന്യ, ശ്യാം, അനഘ എന്നിവരാണ് പുസ്തക വിതരണത്തിന് നേതൃത്വം നൽകുന്നത്. അവശ്യമരുന്നുകൾ വീടുകളിലെത്തിക്കുന്ന പ്രവർത്തനവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറിയിച്ചു.
