ആന്ധ്രാപ്രദേശ് മന്ത്രി പി. നാരായണയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി പി. നാരായണയുടെ മകന് നിഷിദ് നാരായണ(22) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് ജൂബിലി ഹില്‍സിസ് സമീപമാണ് അപകടമുണ്ടായത്.
നിഷിദിന്റെ സുഹൃത്ത് രാജാ രവി വര്‍മ(23)യും മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് എസ്.യു.വി മെട്രോ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നിഷിദിനെയും സുഹൃത്തിനെയും അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനത്തില്‍ എയര്‍ ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ കാര്‍ ഓടിച്ചതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയാണ് മന്ത്രി പി. നാരായണയുടെ കുടുംബത്തിന്റെ പേരിലുള്ള നാരായണ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഡയറക്ടറായി നിഷിദിനെ നിയമിച്ചത്.

