KOYILANDY DIARY

The Perfect News Portal

ഏത് ബോംബ് വന്നാലും നേരിടാന്‍ തയ്യാറാണ്: മുഖ്യമന്ത്രി

കാസര്‍ഗോഡ്: എല്‍ഡിഎഫ് വിജയം തടയാനുള്ള നുണ ബോംബുകളൊന്നും ജനങ്ങള്‍ക്കിടയില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ഭയങ്കര ബോംബ് വരാനുണ്ടെന്നാണ് പ്രചാരണം. ഏത് ബോംബ് വന്നാലും നേരിടാന്‍ നാട് തയ്യാറാണ്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്. നുണക്കഥയുണ്ടാക്കുന്നതില്‍ ഗവേഷണവും നടക്കുന്നു. എങ്ങനെ അവതരിപ്പിച്ചാലും യാഥാര്‍ഥ്യത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. അവസാന നിമിഷം ബോംബുപൊട്ടിച്ചാല്‍ മറുപടി പറയാനാവില്ലല്ലോ എന്നാണ് നുണയുണ്ടാക്കുന്നവര്‍ കരുതുന്നത്. അഞ്ചുവര്‍ഷം സംസ്ഥാനത്ത് നടത്തിയ വികസനം ജനങ്ങളുടെ മുന്നിലുണ്ട്. അതൊന്നും അവരുടെ മനസ്സില്‍നിന്ന് പോകില്ല.

യുഡിഎഫിനെ തുണയ്ക്കുന്ന ചില പ്രമുഖ മാധ്യമങ്ങള്‍ അന്തംവിട്ടകളി നടത്തുന്നുണ്ട്. പലതരം കുതന്ത്രങ്ങള്‍ വരുംനാളുകളില്‍ പ്രത്യക്ഷപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ പരിരക്ഷയുള്ള അന്വേഷകരുടെ ഭാഗത്തുനിന്നും ചിലത് സൃഷ്ടിക്കും. തെരഞ്ഞെടുപ്പിലെ പൊതുവികാരം അട്ടിമറിക്കുകയാണ് അതിന്റെയൊക്കെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് കരുതിയിരിക്കണമെന്ന് ജനങ്ങളോടും എല്‍ഡിഎഫ് പ്രവര്‍ത്തകരോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *