KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു

കൊയിലാണ്ടി: നഗരസഭ 13-ാം വാർഡിലെ പുതിയോട്ടിൽ മീത്തൽ രാധ (78) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിര്യാതയായത്. പരേതനായ പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ ഗോപാലൻ്റെ ഭാര്യയാണ്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് 2 ദിവസം മുമ്പ് ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ ആറാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.

സംഭവം അറിഞ്ഞ ഉടനെ കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ ജെ.എച്ച്.ഐ. കെ.കെ. പ്രസാദ് എന്നിവരുടെ നേതൃത്തിലുള്ള ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ആംബുലൻസുമായി മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഉച്ചക്ക് 2 മണിയോടെ പെരുവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. കെ. കെ. പ്രസാദ് എന്നിവർക്ക് പുറമെ നഗരസഭ ഹെൽത്ത് ജീവനക്കാരൻ സുരേന്ദ്രൻ, സുരക്ഷ പാലിയേറ്റീവ് വളണ്ടിയർ ബാലകൃഷ്ണനും സംഘവും ഉൾപ്പെടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മക്കൾ: ബാബു, ശശി, ഷീജ, പരേതരായ രാജൻ, ഗിരിജ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *