KOYILANDY DIARY

The Perfect News Portal

ജയപ്രകാശ് നാരായണൻ്റെ 118-ാം അനുസ്മരണം നടത്തി

കൊയിലാണ്ടി: ലോക് നായക് ജയപ്രകാശ് നാരായൺ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത സോഷ്യലിസ്റ്റ് സമര പോരാളിയായിരുന്നു എന്നും, പാവപ്പെട്ടവനെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം എന്നും ജനതാദൾ(എസ്) ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസ്താവിച്ചു. ജയപ്രകാശ് നാരായണൻ്റെ 118-ാം ജന്മദിനത്തിൽ വെബിനാറിലൂടെ അനുസ്മരണം നടത്തി.

ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊളോറ ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു. ഉണ്ണി  മൊടക്കല്ലൂർ, വി.കെ. വസന്തകുമാർ, ടി.കെ. കരുണാകരൻ, ടി.കെ. രതീഷ് കുമാർ , അരുൺ നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *