KOYILANDY DIARY

The Perfect News Portal

ചികിത്സ വൈകി ഇരട്ടകുട്ടികള്‍ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തയായ ഗര്‍ഭിണിക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. എന്‍സി ഷെരീഫ്-സഹല ദമ്ബതികളുടെ മക്കളാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഭര്‍ത്താവ് ഷെരീഫ് പറയുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്ബാണ് സഹല വീട്ടിലേക്ക് പോയത്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കോവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കോവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

Advertisements

കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല. കോട്ടപ്പറമ്ബ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും 14 മണിക്കൂര്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് പ്രസവത്തില്‍ രണ്ട് കുട്ടികളും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *