KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കോവിഡ് വ്യാപന ഭീതി: ജാഗ്രതാ നിർദ്ദേശവുമായി പോലീസ് റൂട്ട് മാർച്ച്

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ നഗരസഭയിലെ കൊടക്കാട്ടു മുറിയിലും, കീഴരിയൂർ പഞ്ചായത്തിലും, പോലീസ് റൂട്ട് മാർച്ച് നടത്തി. കൊടക്കാട്ടു മുറിയിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ, ഡി,.വൈ.എസ്.പി. പ്രിൻസ് എബ്രഹാം, സി.ഐ. കെ.സി. സുബാഷ് ബാബു, വടകര കോസ്റ്റൽ സി.ഐ. ബിജു, മേപ്പയ്യുർ സി.ഐ അനൂപ്, പയ്യോളി സി.ഐ. എം.പി. ആസാദ്, കൊയിലാണ്ടി എസ്.ഐ. കെ.കെ. രാജേഷ് എന്നിവർ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും, ആർ.ആർ.ടി. അംഗങ്ങളും പങ്കെടുത്തു.

വീടുകൾ കയറി ബോധവൽക്കരണവും, നോട്ടീസും വിതരണം ചെയ്തു. കൊയിലാണ്ടി നഗരത്തിലും, പോലീസ് മൈക്ക് അനൗൺസ്മെൻ്റ് നടത്തി. കഴിഞ്ഞ ദിവസം കൊടക്കാട്ടുംമുറി, പെരുങ്കുനി 3, 4 വാർഡുകളിലായി 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് 150 ൽ അധികം ആളുകൾക്ക് പ്രൈമറി കോണ്ടാക്ട് ഉണ്ടെന്നാണ് കണ്ടെത്തിയത്.

ഇത് വലിയ രോഗ വ്യാപനത്തിന് കാരണാകുമെന്ന് ആരോഗ്യ വിഭാഗത്തിൻ്റെ വിലയിരുത്തലിൻ്റെ ഭാഗമായാണ്. പോലീസ് അതീവ ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *