KOYILANDY DIARY

The Perfect News Portal

കിസാൻ സഭയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: അഖിലേന്ത്യ കിസാൻ സഭ  ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്  മുമ്പിൽ ധർണ്ണ നടത്തി. കാർഷിക മേഖലക്ക് പ്രത്യേകം പാക്കേജ്  അനു വദിക്കുക, പി.എം. കിസാൻ സമ്മാൻ നിധി 18000 രൂപയായി ഉയർത്തുക, എല്ലാ കർഷകർക്കും 10000 രൂപ സഹായ ധനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശശിധരൻ, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ. ശ്രീധരൻ, കെ. രാമചന്ദ്രൻ, എം.കെ. വിശ്വൻ, രവി കോമത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *