KOYILANDY DIARY

The Perfect News Portal

കീഴരിയൂർ മേഖല വ്യജ വാറ്റിൻ്റെ പിടിയിലമരുന്നു

കൊയിലാണ്ടി: കീഴരിയൂർ –  വ്യാജവാറ്റിൻ്റെ പറുദീസയായി ഒരു കാലത്ത് നിലക്കൊണ്ടിരുന്ന കീഴരിയൂരിൽ വ്യാജവാറ്റ് ഉൽപ്പാദനം വിണ്ടും തകൃതിയാവുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടി പോലിസ് സംഘം നടത്തിയ റെയ്ഡിൽ മദ്യം വാറ്റാൻ ഉപയോഗിക്കുന്ന  നൂറ് കണക്കിന് ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്. നടുവത്തൂർ മഠത്തിൽ താഴയുള്ള ആൾ പാർപ്പില്ലാത്ത ഒരു വീടീനകത്ത് സൂക്ഷിച്ച 250 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. വെളളിയാഴ്ച ഒറവിങ്കൽ കുന്നിന് സമീപത്തെ വാട്ടർ ടാങ്കിനടുത്ത് നിന്നും 200 ലിറ്റർ വാഷ് കൊയിലാണ്ടി പോലീസ്’ സംഘം കണ്ടെത്തി നശിപ്പിച്ചു. വിഷുവിനെ ലക്ഷ്യം വെച്ചു കശുമാങ്ങ ഉപയോഗിച്ചു നിർമ്മിക്കുന്ന വാഷാണ് വാറ്റാൻ ഉപയോഗിക്കുന്നത്. ശനിയാഴ്ച രാവിലെ കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിൽ നട്തതിയ റെയ്ഡിൽ 750 ലിറ്റർ ചാരായം പിടികൂടിയിരിക്കുകയാണ്.
ആച്ചേരി തെരു, കുറൂമയിൽ താഴ, മഠത്തിൽ താഴ, നടുവത്തൂർ സ്കൗട്ട് പരിശീലന കേന്ദ്രത്തിനു സമീപം എന്നിവടങ്ങളിലാണ് മദ്യ ഉൽപ്പാദനം സജീവമാക്കുന്നത് പ്രഷർ കുക്കർ ഉപയോഗിച്ച് മിക്ക വീടുകളിലും മദ്യ ഉൽപ്പാദനം നടക്കുന്നതായാണ് വിവരം. കശുമാങ്ങയുടെ മദ്യത്തിന് ലിറ്ററിന് 700 മുതൽ 1000 രുപ വരെ ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. ചൂണ്ടയിടൽ മറയാക്കിയാണ് ആച്ചേരിതോട്, നടേരി പുഴ, നെല്ലാടി പുഴ, എന്നിവടങ്ങളിൽ വിൽപ്പന തകൃതിയായി നടക്കുന്നത്. കൊയിലാണ്ടി എക്സൈസിൽ വ്യാജവാറ്റിൻ്റെ വിവരമറിയിച്ചാൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലന്ന് കുടുംബ ശ്രീ പ്രവർത്തകർ പരാതിപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *