സ്വര്‍ണവില വീണ്ടും കൂടി
സ്വര്‍ണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയില്‍ 2080 രൂപയാണ് വര്‍ധിച്ചത്.
ഫെബ്രുവരി 24ന് 32,000 രൂപയിലേയ്ക്ക് പവന്‍വിലയെത്തിയിരുന്നു. ആഗോള വിപണിയില്‍ ഊഹകച്ചവടക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതിനെതുടര്‍ന്ന് മാര്‍ച്ച് ഒന്നിന് 31,040 രൂപയിലേയ്ക്ക് വില താഴുകയുംചെയ്തിരുന്നു. ദേശീയ വിപണിയില്‍ പത്തുഗ്രാം സ്വര്‍ണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,643.76 നിലവാരത്തിലാണ്.