KOYILANDY DIARY

The Perfect News Portal

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ ഒരുവീട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കടത്താനായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ റെയ്ഡ് നടത്തിയത്.

450 കനാസുകളിലായി 15750 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെത്തിയത്. ഘട്ടം ഘട്ടമായി കേരളത്തിലേക്ക് കടത്താനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ സ്പിരിറ്റിന് 50ലക്ഷം രൂപയിലധികം വില വരും. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍,നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍,ഐ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പിടിച്ചെടുത്ത സ്പിരിറ്റ് തമിഴ്നാട് എക്സൈസ് വകുപ്പിന് കൈമാറി. കഴിഞ്ഞ മാസം സമാനമായ രീതില്‍ പൊള്ളാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 12000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *