KOYILANDY DIARY

The Perfect News Portal

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നു. തലയ്ക്ക് അടിയേറ്റ നിലയിലാണ് സുരേഷിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്. പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *