KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കൊട്ടി കലാശമില്ല

കൊയിലാണ്ടി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ കൊട്ടി കലാശം കൊയിലാണ്ടിയിൽ ഒഴിവാക്കി. പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇത് പ്രകാരം ദേശീയ പാതയിൽ എവിടെയും തടസ്സമുണ്ടാക്കില്ല എന്ന് രാഷ്ട്രിയ നേതാക്കൾ ഉറപ്പു നൽകി. ഹൈവേയിൽ നിന്നും വിട്ടിട്ടുള്ള സ്ഥലങ്ങളിൽ മാത്രമെ മൈക്ക് അനൗൺസ്മെൻറ് പാടുള്ളൂ.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം മൂവ് മെൻറിൽ ഒരു അനൗൺസ്മെന്റും അനുവദിക്കില്ല. മൈക്ക് പെർമിഷൻ വാഹനത്തിൽ പ്രദർശിപ്പിക്കണം. വാഹനങ്ങളുടെ പിന്നിൽ അനുമതിയില്ലാതെ ഡ്രമ്മും, മറ്റ് ഉപകരണങ്ങളും വെച്ച് പോകുന്നതും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുന്നതുമായ എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുന്നതും, കോടതിയിൽ ഹാജരാക്കുന്നതുമാണ്. അനാവശ്യ ശല്യം ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചു പോകുന്നതും ഒഴിവാക്കണം. അനുവദിച്ച പോയിന്റുകളില്ലാതെ മൈക്ക് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും യോഗത്തിൽവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *