KOYILANDY DIARY

The Perfect News Portal

പ്രളയദുരിതം നേരിട്ട വീടുകളുടെ പരിസരം നഗരസഭാ നേതൃത്വത്തിൽ ശുചീകരിച്ചു

കൊയിലാണ്ടി : നഗരത്തില്‍ കനത്തമഴയില്‍ വെള്ളം കയറി വൃത്തിഹീനമായി വാസയോഗ്യമല്ലാതായിതീര്‍ന്ന വീടുകളുടെ പരിസരങ്ങളിള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. കൊയിലാണ്ടി നഗരസഭകാര്യാലയം പ്രദേശത്ത് പ്രളയദുരിതം നേരിട്ട 15ഓളം വീടുകളിലാണ് ശുചീകരണം നടന്നത്. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഫയര്‍ഫോഴ്‌സ്, പൊലീസ് സേനാംഗങ്ങള്‍, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍, സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, കെ. ലത, കെ.കെ. ചന്ദ്രിക, ഫയര്‍ & റസ്‌ക്യൂ സ്റ്റേഷൻ സ്‌റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍, പൊലീസ് എസ്. ഐ. സജു എബ്രഹാം, കണ്ടോത്ത് മുരളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ. മാരായ എം.കെ സുബൈര്‍, കെ.എം. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നഗരത്തില്‍ അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും എലിപ്പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *