KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്‍ സെമിനാര്‍

കൊയിലാണ്ടി : ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ അനബന്ധ പരിപാടിയായി 2015 നവംമ്പര്‍ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സെമിനാര്‍  കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ- കെ. സത്യന്‍ ഉദ്ഘാടനം ചെയ്യും. ഡോ: കെ.എന്‍ ഗണേഷ്, പ്രൊഫ : കെ.ഇ.എന്‍ കന്മന ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങി പ്രമുഖരായ പ്രഭാഷകര്‍ പങ്കടുക്കും.

കാലിക പ്രാധാന്യമുളള വിഷയങ്ങളെ അധികരിച്ച് പ്രമുഖരായ ചരിത്ര സാംസ്‌ക്കാരിക പ്രതിഭകള്‍ പങ്കടുക്കുന്നതും ജില്ലയുടെ വിവിധ
കേന്ദ്രങ്ങളില്‍ നടന്നു വരുന്നതുമായ മേഖല സെമിനാറുകളില്‍ ഒന്നാണ് കൊയിലാണ്ടിയില്‍ നടക്കുന്നത്.