ബിഹാറില്‍ നിതീഷ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്‌ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല, കോണ്‍ഗ്രസ് ലോക്‌സഭാ നിയമസഭാകക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു,രാജീവ് പ്രതാവ് റൂഡി, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.