സ്വകാര്യബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. അശ്വതി (18) ആണ് മരിച്ചത്. 30 പേര്‍ക്ക് പരിക്കുണ്ട്.ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഊരപ്പൊയ്കയില് നിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
.