KOYILANDY DIARY

The Perfect News Portal

അറഫാ സംഗമം ഇന്ന്

മിനാ: വിശ്വാസികളുടെ മഹാസംഗമത്തിന്   മക്കയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള  അറഫാ സമതലം  ബുധനാഴ്ച  സാക്ഷ്യം വഹിക്കും. പതിനെട്ട് ലക്ഷത്തിലധികം  വിശ്വാസികളാണ് ഹജ്ജിന്റെ  പുണ്യം ഏറ്റുവാങ്ങാനായി ഇവിടെ  എത്തിയിരിക്കുന്നത്.  ഇന്ത്യന്‍ ഹാജിമാര്‍ തിങ്കളാഴ്ച  രാത്രിമുതലാണ് മിനായിലേക്കെത്തിത്തുടങ്ങിയത്.ഇന്ത്യയില്‍നിന്ന്  പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ പ്രതിനിധികളായ പാര്‍ലമെന്റ് അംഗം മഹ്ബൂബ മുഫ്തി, അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍  വിലയിരുത്തി. സൗദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാറുമായും  അവര്‍ കൂടിക്കാഴ്ച നടത്തി.