KOYILANDY DIARY

The Perfect News Portal

സുഭാഷ് ചന്ദ്രബോസ് 1964വരെ ജീവിച്ചിരുന്നെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊല്‍ക്കത്ത > സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളുള്‍പ്പെടെയുള്ള രഹസ്യ ഫയലുകള്‍ പുറത്തുവിട്ടു. നേതാജിയെക്കുറിച്ചുള്ള 64 രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 12,744 പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി ഡിജിറ്റല്‍ രൂപത്തിലാക്കിയ ശേഷമാണ് പുറത്തു വിട്ടത്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, കത്തുകള്‍ എന്നിവയാണ് ഈ രേഖകളിലുള്ളത്. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് സുപ്രധാനമായ വിവരങ്ങളുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഇവയിലുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാരാണ് ഫയലുകള്‍ പുറത്തുവിട്ടത്. ഫയലുകള്‍ ബന്ധുക്കള്‍ക്ക് കൈമാറി. പൊതുജനങ്ങള്‍ക്കായി കൊല്‍ക്കത്ത പൊലീസ് മ്യൂസിയത്തിലും ഫയലുകള്‍ പ്രദര്‍ശിപ്പിക്കും.