KOYILANDY DIARY

The Perfect News Portal

‘ജിക്‌സര്‍’, ‘ജിക്‌സര്‍ എസ് എഫ്’ മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി പുറത്തിറക്കി

‘ജിക്‌സര്‍’, ‘ജിക്‌സര്‍ എസ് എഫ്’ മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍ ഇരട്ട വര്‍ണ സങ്കലനത്തിലാണു ബൈക്കുകള്‍ ലഭ്യമാവുക. നിലവിലുള്ള ‘ജിക്‌സറി’ന്റെ നിറം നീലയായിരുന്നു.പിന്നില്‍ ഡ്രം ബ്രേക്കുള്ള ‘ജിക്‌സറി’ന് 77,015 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില; പിന്നില്‍ ഡിസ്‌ക് ബ്രേക്കുള്ള വകഭേദത്തിനു വില 80,929 രൂപയാണ്. എക്സ്റ്റാര്‍ ലോഗോ ഇടംപിടിച്ചതാണു ‘2018 ജിക്‌സറി’ലെ മറ്റൊരു പുതുമ. ‘ജിക്‌സര്‍ എസ് എഫി’ന് 90,037 രൂപയാണു ഡല്‍ഹി ഷോറൂമിലെ വില ആന്റി ലോക്ക് ബ്രേക്ക് കൂടിയുള്ള മോഡലിന്റെ വില 96,386 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *