KOYILANDY DIARY

The Perfect News Portal

അംബേദ്ക്കറെ അപമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ജോധ്പൂര്‍: ബിആര്‍ അംബേദ്ക്കറെ അപമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിആര്‍ അംബേദ്ക്കറെയും പിന്നോക്ക വിഭാഗങ്ങളെയും അപമാനിച്ചുള്ള ട്വിറ്റീന്റെ പേരിലാണ് ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

രാഷ്ട്രീയ ഭീം സേന പ്രവര്‍ത്തകന്‍ ഡിആര്‍ മേഘ്വാള്‍ നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാനിലെ പ്രത്യേക എസ്സി,എസ്ടി കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. 2017 ഡിസംബര്‍ 26നാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ത്യന്‍ ഭരണഘടന ശില്‍പ്പിയായ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചത്.

‘ഏത് അംബേദ്ക്കര്‍? ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയ ആളോ, അതോ സംവരണമെന്ന രോഗം രാജ്യത്ത് വ്യാപിപ്പിച്ച ആളോ’ എന്നായിരുന്നു ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്. പാണ്ഡ്യയുടെ ട്വീറ്റിലൂടെ അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയെയും ബിആര്‍ അംബേദ്ക്കറെയും അപമാനിച്ചെന്നും, ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ട്വീറ്റ് പിന്‍വലിച്ചെങ്കിലും രാഷ്ട്രീയ ഭീം സേന പ്രവര്‍ത്തകനായ മേഘ്വാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അംബേദ്ക്കറെയും ഒരു ജനവിഭാഗത്തെയും അപമാനിച്ച ഹര്‍ദ്ദിക്ക് പാണ്ഡ്യ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയെതെന്നാണ് ഡിആര്‍ മേഘ്വാളിന്റെ ആരോപണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *