നിവിന്‍ പോളിയുടെ ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി
നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. റോഷന് ആന്‍ഡ്രൂസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്.
‘ഇതാണ് തന്റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണ’മെന്നും റോഷന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 12 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ശ്രീ ഗോകുലം മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.