KOYILANDY DIARY

The Perfect News Portal

വീണ്ടും വെള്ളം തിളപ്പിച്ചാല്‍ വിഷം

വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത്‌ എങ്ങനെയാണന്ന്‌ നിങ്ങള്‍ കണ്ടിട്ടുണ്ട്‌. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്‌. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി പുറത്ത്‌ കടക്കും. തിളച്ച വെള്ളം തണുക്കുമ്പോള്‍ വിഘടിച്ച ഈ വാതകങ്ങള്‍ , ധാതുക്കള്‍ എന്നിവ തിരിച്ചടിയും.

വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ഇതിന്റെ രാസസംയുക്തം വീണ്ടും വ്യത്യാസപ്പെടും. എന്നാല്‍ ഇവ വ്യത്യാസപ്പെടുന്ന രീതി വളരെ അപകടകരമാണ്‌. വെള്ളം വീണ്ടും തിളപ്പിയ്‌ക്കുമ്പോള്‍ അപകടരങ്ങളായ പദാര്‍ത്ഥങ്ങള്‍ പുറത്തേയ്‌ക്ക്‌ പോകുന്നതിന്‌ പകരം വെള്ളത്തില്‍ അടിയുകയാണ്‌ ചെയ്യുന്നത്‌.

വെള്ളം വീണ്ടും തിളപ്പിയ്‌ക്കുമ്പോള്‍ കാണപ്പെടുന്ന ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ആഴ്‌സനിക്‌, നൈട്രേറ്റ്‌സ്‌, ഫ്‌ളൂറൈഡ്‌ എന്നിവയാണ്‌.

Advertisements

അതിനാല്‍ ആഴ്‌സനിക്‌ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളം വീണ്ടും തിളപ്പിയ്‌ക്കരുത്‌. തിളപ്പിച്ച വെള്ളത്തില്‍ ആരോഗ്യദായകങ്ങളായ ധാതുകള്‍ നിലനില്‍ക്കുന്നുണ്ടാവും എന്നാല്‍ ഇത്‌ വീണ്ടും തിളപ്പിക്കുകയാണെങ്കില്‍ ഇവയും അപകടരങ്ങളായി മാറും. ഉദാഹരണത്തിന്‌ ഇത്തരത്തില്‍ വെള്ളത്തില്‍ ഉണ്ടാകുന്ന കാത്സ്യം ഉപ്പ്‌ അമിതമായി അകത്ത്‌ ചെല്ലുന്നത്‌ വൃക്കയിലും പിത്താശയത്തിലും കല്ലുണ്ടാവാന്‍ കാരണമാകും.

വെള്ളത്തിലെ നൈട്രേറ്റ്‌ ഉയര്‍ന്ന ചൂടില്‍ വളരെ വിഷമയമായി മാറും.രണ്ടാമതും തിളപ്പിക്കുമ്പോള്‍ ഉള്ള ഉയര്‍ന്ന താപനില നൈട്രേറ്റിന്റെ രാസമിശ്രിതത്തെ പൂര്‍ണ്ണമായും മാറ്റി നൈട്രോസാമൈന്‍സ്‌്‌ ആക്കി മാറ്റും. ഇവ അര്‍ബുദ കാരികളാണ്‌. ഇവ പല തരത്തിലുള്ള അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.

വീണ്ടും തിളപ്പിച്ച വെള്ളം അമിതമായി കുടിച്ചാല്‍ നിങ്ങള്‍ക്ക്‌ ആഴ്‌സനിക്‌ ഉദ്ദീപനം അനുഭവപ്പെടും. അര്‍ബുദം, ഹൃദ്രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍ , വന്ധ്യത എന്നിവയ്‌ക്ക്‌ വരെ ഇത്‌ കാരണമാകും.

ഫ്‌ളൂറൈഡ്‌ അമിതമായി അകത്ത്‌ ചെല്ലുന്നത്‌ നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായി ഫ്‌ളൂറൈഡ്‌ സ്വീകരിക്കുന്നത്‌ കുട്ടികളില്‍ തിരച്ചറിയില്‍ ശേഷി ഉണ്ടാവുന്നത്‌ താമസിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *