KOYILANDY DIARY

The Perfect News Portal

സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്

പയ്യോളി > സംസ്ഥാനപാതയില്‍ തുറയൂര്‍ അട്ടക്കുണ്ടില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. 17 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില സാരമുള്ളതാണ്.
ബുധനാഴ്ച പകല്‍ 2.30–ഓടെയാണ് അപകടം. വടകരനിന്ന് പേരാമ്പ്രക്ക് പോകുന്ന ദയാന്‍ ബസ് നിയന്ത്രണം വിട്ട് റോഡിന് വലതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സമീപത്തെ മരത്തിലിടിച്ച് നിന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പത്ത് പേര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.