KOYILANDY DIARY

The Perfect News Portal

അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം

കൊയിലാണ്ടി: അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി ദേശീയതലത്തിൽ നടത്തുന്ന അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കെതിരെ ദേശീയ തലത്തിൽ നടന്ന ഐതിഹാസികമായ ചെറുത്തു നിൽപ്പ് ജനാധിപത്യ വിശ്വാസികൾക്ക് എക്കാലവും ആവേശം പകരും. ജയിൽശിക്ഷയനുഭവിച്ച എല്ലാവർക്കും സ്വാതന്ത്ര്യ സമര പെൻഷൻ അനുവദിക്കണമെന്നും വൈകിയ വേളയിലെങ്കിലും അടിയന്തരാവസ്ഥയിൽ നടന്ന അതിക്രമങ്ങളുടെ പേരിൽ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. വി.മോഹനൻ മാസ്റ്റർ, ഒ.ബി.സി. മോർച്ച കൺവീനർ നാരങ്ങയിൽ ശശിധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *