സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക്
തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്.
പതിറ്റാണ്ടുകളായി സാഹിത്യ നിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ. എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് അര്‍ഹയായിട്ടുണ്ട്.