കൊയിലാണ്ടി; സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കൊയിലാണ്ടി സബ്‌കോടതി വളപ്പില്‍ സബ്ജഡ്ജ്/അസി.സെഷന്‍സ് ജഡ്ജ് സി.ജി.ഘോഷ പ്ലാവിന്‍തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
അസി.റജിസ്ട്രാര്‍(ജനറല്‍) കെ.രാജേന്ദ്രന്‍, സര്‍വ്വീസ് ബാങ്ക് പ്രസിഡണ്ട് യു.രാജീവന്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി എം.ആര്‍.മഹേഷ് കുമാര്‍, വൈസ്. പ്രസിഡണ്ട് അമേത്ത് കുഞ്ഞഹമ്മദ്, പി.എല്‍.വി ശ്രീകുമാര്‍ മേലമ്പത്ത്, അഡ്വ. ചന്ദ്രശേഖരന്‍ (ബാര്‍ അസോസിയേഷന്‍), താലൂക്ക് കള്ള്‌ചെത്ത് തൊഴിലാളി വ്യവസായ സഹകരണസംഘം ഡയരക്ടര്‍ ടി.കെ.ജോഷി, നിരവധി സഹകാരികള്‍, ജീവനക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ പങ്കെടുത്തു.