“ഹരിത ഗൃഹം മുറ്റത്തൊരു വെണ്ട പദ്ധതി” തൈ വിതരണം ചെയ്തു
കൊയിലാണ്ടി: കേന്ദ്ര ഗവർമെണ്ടിൻ്റെ പര്യാവരൺ സംരക്ഷൺ പ്രവർത്തനത്തിൻ്റെ ഭാഗമായി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ സംഘടിപ്പിച്ച “ഹരിത ഗൃഹം മുറ്റത്തൊരു വെണ്ട” പദ്ധതിയിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വെണ്ട തൈ വിതരണം ചെയ്തു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ സജ്ജരാക്കാനും ജൈവ പച്ചക്കറി സംസ്ക്കാരം വളർത്തിയെടുക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടവും നിരീക്ഷിച്ച് പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെടിയുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

വാർഡ് കൌൺസിലർ വൈശാഖ് ചെറിയമങ്ങാട് വെണ്ട തൈ വിതരണം ഉദ്ഘാടനം ചെയ്തു. സേവാഭാരതി വിദ്യാഭ്യാസ വിഭാഗം കൺവീനർ രാജലക്ഷ്മി ടീച്ചർ സാകേതം അധ്യക്ഷത വഹിച്ചു. ഷമീർ വി.കെ, ലൈജു ,എന്നിവർ ആശംസ നേർന്നു. ഹെഡ്മാസ്റ്റർ മുരളി കെ.കെ സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.





