KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണശ്രീ ജ്വല്ലറിയില്‍ കവര്‍ച്ചശ്രമം

കൊയിലാണ്ടി: ടൗണില്‍ ആര്‍.ടി.ഒ. ഓഫീസിന് സമീപത്തുള്ള സ്വര്‍ണശ്രീ ജ്വല്ലറിയില്‍ കവര്‍ച്ചശ്രമം. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് പിന്‍ഭാഗത്തെ ചുമരില്‍ വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ പ്രവേശിച്ചത്. കട്ടര്‍ ഉപയോഗിച്ച് സെയ്ഫ്  തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വര്‍ക്ക്‌ഷോപ്പുകളില്‍ ഉപയോഗിക്കുന്ന രണ്ട് വലിയ ഗ്യാസ് സിലിണ്ടറുകള്‍ സമീപത്തുനിന്നു കണ്ടെടുത്തു. ഇവയിലെ  വാതകം തീര്‍ന്ന നിലയിലാണ്. വാതകം തീര്‍ന്നതിനാലാണ് ശ്രമം ഉപേക്ഷിച്ചതെന്നാണ് അനുമാനിക്കുന്നത്. ശനിയാഴ്ച രാത്രി അടച്ച ജ്വല്ലറിയുടെ പിന്‍ഭാഗത്ത്  ചുമരില്‍ ദ്വാരമുണ്ടാക്കിയവിവരം തിങ്കളാഴ്ച രാവിലെയാണ് പുറത്തറിയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരും  സ്ഥലത്തെത്തി അന്വഷണം നടത്തി.

Share news