KOYILANDY DIARY.COM

The Perfect News Portal

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പോലീസ് കസ്റ്റഡിയില്‍

പയ്യന്നൂര്‍:  സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ചീമേനി ക്ലായിക്കോട്ടെ ടി.വി.ബൈജു (32) എന്ന പ്രിന്‍സിനെയാണ് പോലീസിന്റെ ഹര്‍ജി പരിഗണിച്ച്‌ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ ഉണ്ണിയുടെ മകന്‍ പി.വി.സനീഷ്, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ ബൈജുവിന് വേണ്ടി പയ്യന്നൂര്‍ കൊറ്റിയിലെ ഉഷ ശ്രീനിവാസന്‍, രാമന്തളി കാരന്താട് സ്വദേശി സി.എം.അരുണ്‍ എന്നിവരുടെ പരാതികളില്‍ പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

2014 നവംബര്‍ മാസത്തിലും അതിനടുത്ത ദിവസങ്ങളിലുമായി സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അറുപതിനായിരം രൂപ വീതം വാങ്ങി വഞ്ചിച്ചതായുള്ള മൂന്ന് പരാതികളിലാണ് കേസെടുത്തത്. ഈ പരാതികളില്‍ കൂടുതല്‍ അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തുന്നതിനായാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

Advertisements

പട്ടാളത്തിലും ബിഎസ്‌എഫിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് എറണാകുളത്ത് വെച്ച്‌ ബൈജുവിനെ പിടികൂടിയത്. വയനാട് ബത്തേരി സ്വദേശിനിയും ഫരീദാബാദില്‍ നഴ്സുമായിരുന്ന യുവതിയെ ഡല്‍ഹിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. പത്ത് വര്‍ഷത്തോളം സൈനിക സേവനം ചെയ്ത് മുങ്ങിയ ഇയാള്‍ സൈന്യത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹാലോചനകള്‍ നടത്തിയശേഷമായിരുന്ന പീഡനം.

2012 ല്‍ ഹരിയാന പോലീസും 2014ല്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ ബത്തേരി പോലീസും യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വഴിമുട്ടുകയായിരുന്നു. എന്നാല്‍ യുവതി മനോവിഷമത്താല്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും ഇയാളാണെന്ന് കണ്ണൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ പുനരന്വേഷണവും നടക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *